ബ്രിജ്ഭൂഷണിന് ജയം, ഗുസ്തി കരിയർ അവസാനിപ്പിക്കുന്നു, കണ്ണീരോടെ സാക്ഷി മാലിക് ചെയ്തത്

Advertisement

ന്യൂഡെല്‍ഹി. ഗുസ്തി കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് സാക്ഷി മാലിക്. വൈകാരിക പ്രഖ്യാപനം ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായി സഞ്ജയ് കുമാറിനെ തെരഞ്ഞെടുത്തതിന് പിന്നാലെ.ബ്രിജ് ഭൂഷന്റെ വലംകൈയാണ് സഞ്ജയ് കുമാറെന്ന് സാക്ഷി.പരാതി നൽകിയ താരങ്ങൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ബജ്രംഗ് പൂനിയയും പുതിയ നേതൃത്വത്തിന് കീഴിലും ഞങൾ സുരക്ഷിതർ ആണെന്ന് കരുതുന്നില്ലെന്ന് വിനേശ ഫോഗട്ടും പ്രതികരിച്ചു.

കഴിഞ്ഞ ഏപ്രിൽ 23നാണ് ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്രാഗ് പുനിയയും രാജ്യ തലസ്ഥാനത്ത് രാപ്പകൽ സമരം ആരംഭിച്ചത്.ആരോപണ വിധേയനായ ബ്രിജ് ഭൂഷനെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റിനിർത്തി.കേന്ദ്ര കായിക മന്ത്രിയുടെ ഉറപ്പിൻ മേലായിരുന്നു ഒടുവിൽ താരങ്ങൾ സമരത്തിൽ നിന്നും പിന്മാറിയത്.ഒടുവിൽ ഇന്നു നടന്ന ഗുസ്തി ഫെഡറേഷൻ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷന്റെ അനുയായി സഞ്ജയ്‌ സിംഗ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു.ഇതോടെയാണ് ഗുസ്തി താരം സാക്ഷി മാലിക്കിന്റെ ഏറെ വൈകാരികമായ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.

കാലിൽ ധരിച്ചിരുന്ന ബൂട്ടെടുത്ത് മാധ്യമങ്ങൾക്ക് മുന്നിൽവച്ചു.കായിക മന്ത്രി ഉറപ്പുനൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് താരങ്ങൾ ആവർത്തിച്ചു. നീതിക്കായുള്ള പോരാട്ടം തുടരുമെന്ന മുന്നറിയിപ്പും ഗുസ്തി താരങ്ങൾ നൽകി.

Advertisement