നിങ്ങളുടെ കരൾ പൂർണ ആരോ​ഗ്യവതിയാണോ? അറിയാം ഇങ്ങനെ, കരളിനെ കാക്കാൻ ചില മാർ​ഗങ്ങളും ഇതാ

മദ്യം മാത്രമല്ല മധുരവും കരളിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അമിതമായ എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗവും കരളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.

അമിതമായ വേദനാസംഹാരികളുടെ ഉപയോഗവും കരളിനെ അപകടത്തിലെത്തിക്കും. കരളിന് സംഭവിക്കുന്ന ഈ പ്രശ്‌നങ്ങളെയെല്ലാം അകറ്റാന്‍ നമ്മുടെ വീട്ടില്‍ തന്നെ ചില മാര്‍ഗങ്ങളുണ്ട്.

നമ്മുടെ കരള്‍ അപകടത്തിലാണെങ്കില്‍ ശരീരം തന്നെ ചില മുന്നറിയിപ്പുകള്‍ തരും. അവ അവഗണിക്കാതിരിക്കുക. ശരീരം നല്‍കുന്ന ചില മുന്നറിയിപ്പുകള്‍ ഇവയാണ്.

മലത്തിന്റെ നിറം മാറ്റം

ആരോഗ്യമുള്ള കരളാണ് നിങ്ങളുടേതെങ്കില്‍ അല്‍പ്പം മഞ്ഞ കലര്‍ന്ന മലമാകും. കരള്‍ നിങ്ങളുടെ ശരീരത്തിലെത്തുന്ന കൊഴുപ്പിനെ നശിപ്പിക്കാന്‍ പുറപ്പെടുവിക്കുന്ന ബിലിറൂബിന്റെ സാന്നിധ്യമാണ് ഈ നിറത്തിന് കാരണം. എന്നാല്‍ കരള്‍ അപകടാവസ്ഥയിലായാല്‍ ബിലിറൂബിന്‍ ഉത്പാദനം നിലയ്ക്കുന്നു. ഇത് മൂലം നിങ്ങളുടെ മലത്തിന് ചെളിനിറമാകുന്നു. ചിലപ്പോള്‍ മലം വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന അവസ്ഥയുമുണ്ടാകാം.

രാത്രിയില്‍ കാഴ്ച മങ്ങുന്നുണ്ടെങ്കില്‍ അതും കരള്‍ അപടത്തിലാണെന്ന മുന്നറിയിപ്പാണ്. വെളിച്ചക്കുറവുള്ളപ്പോള്‍ കാഴ്ചയ്ക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നതും ശരീരം നല്‍കുന്ന മുന്നറിയിപ്പാണ്. ഇത് വിറ്റാമിന്‍ എ അഥവ റെറ്റനോളിന്റെ കുറവാണ് കാണിക്കുന്നത്. കരള്‍ പുറപ്പെടുവിക്കുന്ന ബിലിറൂബിന്‍ എന്ന ദഹനരസം വിറ്റാമിന്‍ എ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. കണ്ണിലെ റോഡ് കോശങ്ങള്‍ക്ക് ഏത് പ്രകാശത്തെയും സ്വീകരിക്കാന്‍ സഹായകമാകുന്നത് ഈ വിറ്റാമിന്‍ എയാണ്. കരള്‍ രോഗമുണ്ടെങ്കില്‍ ബിലിറൂബിന്റെ ഉത്പാദനം പ്രതിസന്ധിയിലാകുകയും തന്‍മൂലം വിറ്റാമിന്‍ എ ആഗിരണം ചെയ്യാന്‍ കഴിയാതെ പോകുകയും ചെയ്യുന്നു. ഇത് നിങ്ങളെ നിശാന്ധതയിലേക്ക് നയിക്കുന്നു. ഇതിന് പുറമെ കണ്ണിന് ചൊറിച്ചിലും രള്‍ച്ചയും അസ്വസ്ഥകളും അനുഭവപ്പെടാം.

വലത് കാലില്‍ നീര് വരുന്നതും കരള്‍ രോഗത്തിന്റെ ലക്ഷണമാണ്. കരളിലേക്കുള്ള രക്തചംക്രമണം ശരിയായി നടക്കുന്നില്ലെങ്കില്‍ ഇത് കരള്‍ വീര്‍ക്കുന്നതിനും നീര് വയ്ക്കുന്നതിനും കാരണമാകുന്നു. ഇത് ഞരമ്പുകളിലും സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഇത് ദ്രവങ്ങളും വെള്ളവും കാലുകളിലും പാദങ്ങളിലും കെട്ടിക്കിടക്കുന്നതിലേക്ക് നയിക്കുന്നു. വീര്‍ത്തിരിക്കുന്ന ഭാഗത്ത് വിരല്‍ അമര്‍ത്തിയാല്‍ അവിടെ പാടുകള്‍ വീഴുന്നതും കാണാം.

വലതു പാദത്തിന് ഇടത് പാദത്തെക്കാള്‍ വീര്‍പ്പം അനുഭവപ്പെട്ടാല്‍ അത് കരള്‍ ആപത്തിലാണെന്നതിന്റെ സൂചനയാണെന്ന് മനസിലാക്കണം.

കണ്‍പോളകളില്‍ വെളുപ്പ് നിറത്തിലുള്ള വളര്‍ച്ചകള്‍ കാണുന്നതും കരള്‍ രോഗത്തിന്റെ ലക്ഷണമാണ്. ഇത് കൊളസ്‌ട്രോള്‍ അടിയുന്നതാണ്. കരളിന് ശരിയായി ഇവ നിയന്ത്രിക്കാനാകാതെ വരുമ്പോഴാണ് ഇത്തരത്തില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞ് കൂടുന്നത്.

വലത് ഭാഗത്ത് അമിതമായ സമ്മര്‍ദ്ദം അനുഭവപ്പെടുന്നതും കരള്‍ രോഗത്തിന്റെ ലക്ഷണമാണ്. പലപ്പോഴും ഭക്ഷണം കഴിച്ച ശേഷമാകും ഇത് അനുഭവപ്പെടുക.. ബിലിറൂബിന്റെ ഉത്പാദനം കുറയുന്നതിലൂടെ ഇവിടെയുള്ള രക്തക്കുഴലുകള്‍ ചുരുങ്ങുകയും ഇത് ഇടുപ്പിന് അസ്വസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ വലത് തോളിനും വേദനയും അസ്വസ്ഥതയും സമ്മാനിക്കുന്നു.

ശരീരത്തില്‍ ഓറഞ്ച്, പര്‍പ്പിള്‍ നിറത്തിലുള്ള പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നതും കരള്‍ അപകടത്തിലാണെന്നതിന്റെ സൂചനയാണ്. രക്തം കട്ടപിടിക്കുന്നതിനാവശ്യമായ പ്രോട്ടീന്‍ ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. കൈകാലുകളുടെ മടക്കിലാണ് പലപ്പോഴും ഇവ കാണുക. ഇഥ് രക്തചംക്രമണത്തെയും തടസപ്പെടുത്തുന്നു. ഇത് ചിലപ്പോള്‍ പ്രമേഹം മൂലവും സംഭവിക്കാറുണ്ട്.

ഉപ്പൂറ്റി വിണ്ടു കീറുന്നതും കരള്‍ രോഗത്തിന്റെ ലക്ഷണമാണ്. വൈറ്റമിന്‍ ബി3യാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഈര്‍പ്പവും ജലാംശവും നല്‍കുന്നത്. എന്നാല്‍ കരള്‍ അപകടത്തിലാകുമ്പോള്‍ ബി3 അത് ശരിയാക്കാന്‍ വേണ്ടി ശരീരം ഉപയോഗിക്കുന്നു. ഇത് ത്വക്കിനെ വരണ്ടതാക്കുകയും വിണ്ടുകീറുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. കൂടുതല്‍ വൈറ്റമിന്‍ ബി3 കഴിച്ച് ഈ പ്രശ്‌നം പരിഹരിക്കാനാകും.

കൈവെള്ളയിലും പാദത്തിലുമുണ്ടാകുന്ന ചൊറിച്ചിലും വിണ്ടുകീറലാണ് മറ്റൊരു ലക്ഷണം. ത്വക്കിനടിയില്‍ ബിലിആസിഡ് അടിഞ്ഞ് കൂടുന്നതാണ് ഇതിന് കാരണം. കരളിന് ഈ ആസിഡ് ശരിയായി ആഗിരണം ചെയ്യാനാകാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

നഖത്തിലെ വെള്ളനിറവും കരള്‍ രോഗത്തിന്റെ ലക്ഷണമാണ്. സ്വഭാവിക റോസ് നിറം നഷ്ടമാകുന്നത് കരള്‍ രോഗത്തിന്റെ ലക്ഷണമാണ്, നഖം വൃത്താകൃതിയിലാകുന്നതും കരള്‍ രോഗത്തിന്റെ സൂചനയാണ്. ഇത് മൂലം നഖങ്ങളിലേക്ക് ശരിയായി ഓക്‌സിജന്‍ എത്താതെ വരുന്നു. അതാണ് നഖത്തിന്റെ നിറം മാറ്റത്തിന് കാരണം, പത്തില്‍ എട്ട് കരള്‍ രോഗികളുടെയും നഖത്തിന് വെ്ള്ള നിറമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

മൂത്രത്തിന് മഞ്ഞ് നിറം വരുന്നതും കരള്‍ രോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ ബിലി കരള്‍ അപകടത്തിലാകുമ്പോള്‍ ശരീരത്തില്‍ അടിഞ്ഞ് കൂടുകയും മൂത്രത്തിനൊപ്പം പുറന്തള്ളപ്പെടുകയും ചെയ്യുകയും ചെയ്യുന്നു. ചില മരുന്നുകളുടെ ഉപയോഗവും മൂത്രത്തിന്റെ നിറം മാറ്റത്തിന് കാരണാകുന്നുണ്ട്.

ത്വക്കിന്റെ മഞ്ഞനിറമാണ് കരള്‍ അപകടത്തിലാണെന്നതിന്റെ മറ്റൊരു ലക്ഷണം. കരള്‍ ശരിയായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ ബിലിറൂബിനെ ശരിയായി അരിച്ച് കളയാന്‍ കരളിന് സാധിക്കുന്നില്ല. ഇത് ത്വക്കിന്റെയും കണ്ണിന്റെയും നിറം മാറ്റത്തിന് കാരണമാകുന്നു. ഇതിനെ പൊതുവെ മഞ്ഞപ്പിത്തം എന്ന് പറയുന്നു. കരള്‍ അപകടത്തിലാണെന്നതിന്റെ കൃത്യമായ സൂചനയാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ്, സീറോസിസ്, മരുന്നുകളുടെ ഉപയോഗം എന്നിവ മൂലം സംഭവിക്കുന്നു. ശരീരത്തില്‍ മഞ്ഞനിറം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

കാലിലെ ഞരമ്പുകള്‍ വീര്‍ത്ത് വരുന്നതും കരള്‍ രോഗത്തിന്റെ ലക്ഷണമാണ്. ഞരമ്പുകള്‍ നമുക്ക് തെളിഞ്ഞ് കാണാന്‍ സാധിക്കും. അമിതമായ ഈസ്‌ട്രോജന്‍ കരള്‍ ആഗിരണം ചെയ്യാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അമിതമായ ഈസ്ട്രജന്‍ ഞരമ്പിലെ രക്തക്കുഴലുകളെ തടസപ്പെടുത്തുന്നു.

ഈ ലക്ഷണങ്ങള്‍ ഏതെങ്കിലും ഒന്ന് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ നിങ്ങള്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. കരളിന് സ്വയം പുനര്‍നിര്‍മ്മിക്കാനുള്ള ശേഷിയുള്ളതിനാല്‍ കരള്‍ അപകടത്തിലായാലും പേടിക്കേണ്ടതില്ല. ചില ജീവിത ശൈലി ക്രമീകരണത്തിലൂടെ നമുക്ക് കരളിനെ തിരിച്ച് പിടിക്കാന്‍ സാധിക്കും. അതില്‍ ആദ്യത്തേത് ഭക്ഷണ ശീലം തന്നെയാണ്.

മധുരം, ഉപ്പ്, ബ്രഡ്, കുക്കീസുകള്‍, കെച്ച്അപ്പുകള്‍ പാന്‍കേക്കുകള്‍, പാസ്ത, സോഡ എന്നിവ പൂര്‍ണമായും ഒഴിവാക്കുക.സള്‍ഫര്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. റാഡിഷ്, ബ്രൊക്കാളി, കാബേജ്, കൂണ്‍, മുട്ട, സാല്‍മണ്‍, ഉള്ളി, തുടങ്ങിയവയില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഓര്‍ഗാനിക് കോഫിയുടെ ഉപയോഗവും കരളിന് നല്ലതാണ്. ഇതില്‍ അല്‍പ്പം മഞ്ഞള്‍ കൂടി ചേര്‍ക്കുക. കാപ്പിയിലും മഞ്ഞളിലുംഅടങ്ങിയിട്ടുള്ള പോളി ഫിനോളുകളും പൈറ്റോ ന്യൂട്രിയന്‍സുകളും കരളിലെ നശിച്ച കോശങ്ങളെ നീക്കുന്നു. മദ്യം മരുന്നുകള്‍ തുടങ്ങിവ മൂലം കരളിന് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കാന്‍ ഇവ ഉത്തമമാണ്. ദിവസവും ഒരു ലിറ്ററെങ്കിലും ശുദ്ധ ജലം കുടിക്കേണ്ടതും കരളിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഇത് ബിലി റൂബിന്റെ ഉത്പാദനം കൂട്ടുകയും കൊഴുപ്പിനെ വിഘടിപ്പിക്കുകയും ചെയ്യുന്നു. നാരങ്ങാ വെള്ളം കുടിക്കുന്നതും കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Advertisement