മുംബൈയിൽ മെക്‌സിക്കൻ സ്വദേശിനിയായ ഡിജെയെ ബലാത്സംഗം ചെയ്തു; മാനേജർ അറസ്റ്റിൽ

Advertisement

മുംബൈ:
മുംബൈയിൽ മെക്‌സിക്കൻ സ്വദേശിനിയായ ഡിജെയെ നിരന്തരം ബലാത്സംഗം ചെയ്ത മാനേജർ അറസ്റ്റിൽ. 31കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞാഴ്ചയാണ് ഡിജെ കൂടെയായ 35കാരനെതിരെ യുവതി പരാതി നൽകിയത്. 2019 മുതൽ പല സ്ഥലങ്ങളിലെത്തിച്ച് തന്നെ ഇയാൾ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

2017ൽ സോഷ്യൽ മീഡിയ വഴിയാണ് യുവതി പ്രതിയെ പരിചയപ്പെടുന്നത്. 2019 ജൂലൈയിൽ പ്രതി ഇയാളുടെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇതിന് ശേഷം പലതവണ ബലാത്സംഗം തുടർന്നു. വിസമ്മതിച്ചാൽ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കാറുണ്ടായിരുന്നുവെന്നും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്തതായും യുവതി പറഞ്ഞതായി പോലീസ് പറയുന്നു.

Advertisement