അനാവശ്യ മത്സരം ഒഴിവാക്കാൻ സിബിഎസ്ഇ ഏർപ്പെടുത്തിയ മാറ്റം അറിഞ്ഞോ

ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലത്തില്‍ ഇനി മുതല്‍ വിദ്യാര്‍ഥികളുടെ ആകെ മാര്‍ക്കോ ശതമാനമോ കണക്കാക്കില്ലെന്ന് ബോര്‍ഡ്. ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ പരീക്ഷയിലെ മാര്‍ക്കിന്റെ ശതമാനം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ കണക്കാക്കണമെന്ന് ബോര്‍ഡ് അറിയിച്ചു.

കുട്ടികള്‍ക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാനാണ് സിബിഎസ്ഇ തീരുമാനം. ഇനി മുതല്‍ ഒരു തരത്തിലുള്ള ഡിവിഷനോ ഡിസ്റ്റിങ്ഷനോ ബോര്‍ഡിന്റെ പരീക്ഷാ ഫലത്തില്‍ ഉണ്ടാവില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് പറഞ്ഞു. പരീക്ഷാ മാര്‍ക്ക് ബോര്‍ഡ് കണക്കാക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്യില്ല. ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങളാണ് മാര്‍ക്ക് കണക്കാക്കിയെടുക്കേണ്ടത്.

വിദ്യാര്‍ഥി അഞ്ചിലേറെ വിഷയങ്ങള്‍ എഴുതിയിട്ടുണ്ടെങ്കില്‍ മികച്ച അഞ്ചെണ്ണം ഏതൊക്കെയെന്ന് ഉന്നത വിദ്യാഭ്യാസത്തിനായി സമീപിക്കുന്ന സ്ഥാപനത്തിന് തീരുമാനിക്കാമെന്ന് ഭരദ്വാജ് വിശദീകരിച്ചു.

Advertisement