ഔദ്യോഗിക പ്രഖ്യാപനം വന്നു, ഗില്‍ ഇനി ഗുജറാത്തിന്റെ ക്യാപ്റ്റൻ, ഹാര്‍ദിക് മുംബൈയില്‍

Advertisement

മുംബൈ:
ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആയി യുവതാരം ശുഭ്മൻ ഗില്‍ നിയമിക്കപ്പെട്ടു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു.

ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് പോയതായും ഗുജറാത്ത് ടൈറ്റൻസ് സ്ഥിരീകരിച്ചു. കാഷ് ഇൻ ട്രേഡില്‍ ആണ് ഹാര്‍ദിക് മുംബൈ
യിലേക്ക് പോവുന്നത്. 15 കോടിയോളം മുംബൈ ഇന്ത്യൻസ് ഗുജറാത്തിന് നല്‍കും.

മുംബൈ ഇന്ത്യൻസില്‍ ദീര്‍ഘകാലം കളിച്ചിട്ടുള്ള ഹാര്‍ദിക് രണ്ട് സീസണ്‍ മുമ്ബ് ആയിരുന്നു ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആയത്.

ഗുജറാത്തിന് ഒരു ഐ പി എല്‍ കിരീടം നേടിക്കൊടുക്കാനും ഒരു ഫൈനലില്‍ എത്തിക്കാനും ഹാര്‍ദികിന് ആയിരുന്നു. ഐ പി എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് ആകും ഇത്. ഇത്ര വലിയ തുകയ്ക്ക് ഒരു ക്ലബും ഇതുവരെ ഐ പി എല്ലില്‍ താരത്തെ കൈമാറ്റം ചെയ്തിട്ടില്ല.

Advertisement