ആധാർ കാർഡ് പുതുക്കിയില്ലേ? ഡിസംബർ 14 വരെ സൗജന്യം

Advertisement

ന്യൂ ഡെൽഹി :
ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. സര്‍ക്കാരിന്റെ ഏതൊരു സേവങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
പത്ത് വര്‍ഷം മുൻപ് ആധാര്‍ കാര്‍ഡ് എടുത്തവര്‍ നിര്‍ബന്ധമായും പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.

ആധാര്‍ കാര്‍ഡ് പുതുക്കാൻ എത്ര രൂപ ചെലവാകും?

ആധാര്‍ കാര്‍ഡിലെ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, മൊബൈല്‍ നമ്ബര്‍, ഇമെയില്‍ എന്നിവയില്‍ മാറ്റം വരുത്താനോ തിരുത്താനോ യുഐഡിഎഐ അനുവദിക്കുന്നുണ്ട്. ഓണ്‍ലൈൻ ആയി ആധാര്‍ കാര്‍ഡ് പുതുക്കന്നതിന് ഡിസംബര്‍ 14 വരെ ഫീസ് വേണ്ടെന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്. അതായത് സൗജന്യമായി ആധാര്‍ കാര്‍ഡ് പുതുക്കാം.

ആധാര്‍ കാര്‍ഡ് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ആധാറിലെ ജനസംഖ്യാപരമായ എല്ലാ വിശദാംശങ്ങളും സൗജന്യമായി ഓണ്‍ലൈനില്‍ ചെയ്യാവുന്നതാണ്. അതേസമയം, ഫോട്ടോ, ഐറിസ് അല്ലെങ്കില്‍ മറ്റ് ബയോമെട്രിക് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ട വ്യക്തികള്‍ ഒരു ആധാര്‍ എൻറോള്‍മെന്റ് കേന്ദ്രം നേരിട്ട് സന്ദര്‍ശിക്കുകയും ഫീസ് അടയ്ക്കുകയും വേണം. കാരണം, വിരലടയാളം, ഐറിസ് പാറ്റേണുകള്‍, മറ്റ് ബയോമെട്രിക് ഡാറ്റ എന്നിവ സ്കാൻ ചെയ്യുന്നതിന് എൻറോള്‍മെന്റ് സെന്ററുകളില്‍ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ട്

എന്തുകൊണ്ട് ആധാര്‍ അപ്‌ഡേറ്റ് നിര്‍ബന്ധമാക്കി?

ആധാറിന്റെ റെഗുലേറ്ററി ബോഡിയായ യുഐഡിഎഐ ഓരോ 10 വര്‍ഷം കൂടുമ്ബോഴും ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കാനാണിത്. ആധാര്‍ തട്ടിപ്പിനെ ചെറുക്കുന്നതിന് ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാനും സര്‍ക്കാര്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Advertisement