ഡൽഹി ഐഐടി വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Advertisement

ന്യൂഡൽഹി :ഐഐടി വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാലാം വർഷ ബിടെക് വിദ്യാർഥിയായ പനവ് ജയിൻ(23) ആണ് മരിച്ചത്. ഈസ്റ്റ് ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ വീട്ടിലായിരുന്നു കുടുംബത്തോടൊപ്പം പനവ് താമസിച്ചിരുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മകൻ മാനസിക സമ്മർദത്തിലായിരുന്നുവെന്നും ചികിത്സിച്ചിരുന്നതായും വിദ്യാർഥിയുടെ പിതാവ് അറിയിച്ചു. അതേസമയം ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും പോലീസ് പ്രതികരിച്ചു.

Advertisement