ബീഹാറിൽ ട്രെയിൻ പാളം തെറ്റി, അഞ്ചു പേർ മരിച്ചു

Advertisement

രഘുനാഥ്പൂര്‍. ബീഹാറിൽ ട്രെയിൻ പാളം തെറ്റി. അഞ്ചു പേർ മരിച്ചു.ഡൽഹി ആനന്ദ് വിഹാറിൽ നിന്നും അസമിലെ കാമാഖ്യ യിലേക്ക് യാത്ര തിരിച്ച, നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിൻ ആണ് പാളം തെറ്റിയത്. ഇന്നലെ രാത്രി 9.35 ഓടെ ബക്സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടം ഉണ്ടായത്. ട്രെയിനിന്റെ എസി കോച്ചുകൾ അടക്കം 6 കോച്ചുകളാണ് പാളം തെറ്റിയത്. രക്ഷാപ്രവർത്തനം പൂർത്തിയായതായും മുപ്പതോളം പേര് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബക്സർ എസ്പി മനീഷ് കുമാർ അറിയിച്ചു.ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ആരോഗ്യപ്രവർത്തകരോടും ജില്ലാ ഭരണകൂടത്തോടും അപകടത്തിൽപ്പെട്ടവർക്കുള്ള മുഴുവൻ സഹായവും ഉറപ്പുവരുത്താൻ നിർദ്ദേശം നൽകി.

Advertisement