ഇന്ത്യയുടെ കരുത്ത് പിണറായി വിജയൻ , പോസ്റ്റർ പുറത്തിറക്കി കോൺഗ്രസ്

Advertisement

മുംബൈ. ഇന്ത്യയുടെ കരുത്ത് പിണറായി വിജയൻ എന്ന് പരാമർശിക്കുന്ന പോസ്റ്റർ പുറത്തിറക്കി കോൺഗ്രസ് ദേശീയ നേതൃത്വം.കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടുത്തി കോൺഗ്രസിന്റെ പോസ്റ്റർ

ദി പവർ ഓഫ് ഇന്ത്യ പോസ്റ്ററിൽ ആണ് പിണറായി വിജയന്റെ ഉൾപ്പെടുത്തിയത്

ഇന്ത്യ കൂട്ടായ്മയുടെ കരുത്താണ് പ്രതിപക്ഷ മുഖ്യമന്ത്രിമാർ എന്ന് വിശദീകരിക്കുന്നതാണ് പോസ്റ്റർ

തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ, ബീഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ദ്‌ സൊറൻ, പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത്‌ മാൻ എന്നിവരും കോൺഗ്രസ്‌ മുഖ്യമന്ത്രിമാരുമാണ്‌ പോസ്റ്ററിൽ ഉള്ളത്.പോസ്റ്റർ കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അടക്കം പ്രസിദ്ധീകരിച്ചു.ഇന്ത്യയുടെ ശബ്‌ദം ഇന്ത്യ, ഇന്ത്യയുടെ കരുത്ത്‌ എന്നീ വിശേഷണങ്ങളും പോസ്‌റ്ററിലുണ്ട്‌.

അതേസമയം ഇന്ത്യ കൂട്ടായ്മ സംയുക്ത പ്രകടനപത്രിക വേണം : നിർദ്ദേശവുമായി മമതാ ബാനർജി രംഗത്തിറങ്ങി. ഒക്ടോബർ രണ്ടിന് പ്രകടനപത്രിക പ്രകാശനം ചെയ്യണമെന്നും മമതാ ബാനർജിയുടെ നിർദ്ദേശം വന്നു. ഗാന്ധിജയന്തി ദിനത്തിൽ രാജ് ഘട്ടിൽ നിന്ന് പ്രചരണം ആരംഭിക്കണമെന്നും മമതാ ബാനർജി പറഞ്ഞു.

വിജയസാധ്യതയുള്ള ഇടങ്ങളിൽ മറ്റു പാർട്ടികൾക്ക് അവസരം നൽകണം എന്നാണ്
അരവിന്ദ് കെജരിവാൾ അഭിപ്രായപ്പെട്ടത്.

ഇന്ത്യ കൂട്ടായ്മയുടെ സീറ്റ് നിർണയത്തിന് കേന്ദ്രീകൃത സംവിധാനം വേണമെന്ന് കെജ്രിവാൾ പറഞ്ഞു. ഓരോ മണ്ഡലങ്ങളും വിലയിരുത്തി വിജയസാധ്യതയുള്ള ഒരു സ്ഥാനാർത്ഥിയെ ഇന്ത്യ കൂട്ടായ്മ നിർത്തണം എന്നാണ് അഭിപ്രായം.

Advertisement