ചന്ദ്രയാൻ 3ന്റെ നിർണായക ഘട്ടം ഇന്ന്; ലാൻഡർ മൊഡ്യൂൾ വേർപെടും

Advertisement

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ നിർണായക ഘട്ടം ഇന്ന്. ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടും. തുടർന്ന് ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് അടുക്കും. 30 കിലോ മീറ്റർ ഉയരത്തിൽ വെച്ച് പേടകത്തിന്റെ ചലനവേഗം കുറച്ച് ചന്ദ്രനിൽ ഇറക്കുകയാണ് പ്രധാന ഘട്ടം. ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിംഗ് തീരുമാനിച്ചിരിക്കുന്നത്

ചന്ദ്രയാൻ പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. നിശ്ചയിച്ചിരുന്ന പോലെ ഭ്രമണപഥം ക്രമീകരിക്കാൻ സാധിച്ചതായാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.

Advertisement