ഇലക്ടറൽ ബോണ്ട് : ബി.ജെ.പി യ്ക്ക് എതിരെ നിയമ നടപടിയ്ക്ക് കോൺഗ്രസ്സ്

Advertisement

ന്യൂ ഡെൽഹി :
ബി.ജെ.പിക്ക് നാല് സാമ്പത്തിക വർഷത്തിനിടയിൽ ഇലക്ടറൽ ബോണ്ട് വഴി 5,200 കോടി രൂപ സംഭാവന കിട്ടിയതിന്‍റെ സ്രോതസ്സ് ചോദ്യം ചെയ്ത് ഹർജ്ജി നല്കും.

രാജ്യത്തെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമായി കിട്ടിയ തുകയുടെ മൂന്നിരട്ടിയാണിതെന്ന് കോൺഗ്രസ്സ് നിഗമനം.

തെരഞ്ഞെടുപ്പു കാര്യങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾക്ക് കൊടുക്കുന്നതും നൽകുന്നതുമായ സംഭാവനയുടെ കാര്യത്തിൽ രാജ്യത്ത് സുതാര്യത ഇല്ലാത്തതിന്റെ ഉദാഹരണമെന്ന് കോൺഗ്രസ് .

2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലത്താണ് ബി.ജെ.പിക്ക് 5,200 കോടി രൂപ കിട്ടി.

രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകാൻ 2017ൽ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് രീതി ഭരണഘടനയുടെ അന്തഃസത്തക്ക് എതിരാണെന്ന് കോൺഗ്രസ്സ്.

തെരഞ്ഞെടുപ്പ് കമീഷന്‍റെയും റിസർവ് ബാങ്കിന്‍റെയും എതിരഭിപ്രായങ്ങൾ മാനിക്കാതെയാണ് ഇലക്ടറൽ ബോണ്ട് രീതി കൊണ്ടുവന്നതെന്നും ഹർജ്ജിയിൽ കോൺഗ്രസ്സ് പരാതി ഉന്നയിക്കും

Advertisement