പൂനൈ എക്‌സ്പ്രസ് വേയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു, 4 പേർ മരിച്ചു

Advertisement

പൂനൈ – മുംബൈ എക്‌സ്പ്രസ് വേയിൽ വൻ അപകടം.എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു. 4 പേർ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്.അപകടത്തെ തുടർന്ന് എക്സ് പ്രസ് വേ യിൽ കിലോമീറ്ററുകൾ ഗതാഗതം തടസ്സപ്പെട്ടു.

പുനെ – മുംബൈ എക്സ്പ്രസ് വേയിൽ ലോണവാലക്ക് സമീപം ഖണ്ടാല ഘട്ട് പാലത്തിനു മുകളിൽ ആണ്‌ അപകടമുണ്ടായത്.

പൂനൈയിൽ നിന്നും മുംബൈയിലേക്ക് പോകുകയായായിരുന്ന ടാങ്കർ ലോറി മറ്റൊരു വാഹനവുമായി ഇടിച്ചശേഷം മറിഞ്ഞു.ടാങ്കറിൽ നിന്നും എണ്ണ ചോർന്ന് ഉടൻ തീ പിടിക്കുകയായിരുന്നു.സമീപ പ്രദേശത്തേക്ക് മുഴുവൻ തീ ആളി പടർന്നു.

പാലത്തിനു താഴെ യുള്ള റോഡിലൂടെ സഞ്ചരിച്ച ഇരുചക്ര യാത്രക്കാരുടെ ദേഹത്തെക്കും തീ പടർന്ന് പൊള്ളലേറ്റാണ് മൂന്ന് പേർ മരിച്ചത്. ലോറിയിൽ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.മറ്റു രണ്ടു പേർ ഉൾപ്പെടെ 3 പേർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.

ഡീസൽ ടാങ്ക് ചോർന്ന് ഘർഷണം മൂലം തീപിടിത്തം ഉണ്ടായതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് മിതേഷ് ഘാട്ടെ പറഞ്ഞു.

ദുരന്തനിവാരണ വിഭാഗവും, ദ്രുത കർമ സേനയും, നാവിക സേനയും സംയുക്തമായാണ് രക്ഷ പ്രവർത്തനം നടത്തിയത്.തീ അണക്കും വരെ ഒരു മണിക്കൂറോളംഎക്സ് പ്രസ് വേ യിൽ ഗതാഗതം തടസ്സപ്പെട്ടു.

Advertisement