ഡല്‍ഹി മെട്രോയില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്; നടപടി വേണമെന്ന് പൊലീസിനോട് വനിതാ കമ്മീഷന്‍

Advertisement

ഡല്‍ഹി മെട്രോ ട്രെയിനില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ അടുത്തിരിക്കെ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്. മൊബൈല്‍ ഫോണില്‍ നോക്കി സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. മറ്റുയാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു യുവാവിന്റെ പ്രവൃത്തി. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പോലീസിനും ഡല്‍ഹി മെട്രോ അധികൃതര്‍ക്കും നോട്ടീസ് അയച്ചു. സംഭവം അതീവ ഗുരുതരമായ വിഷയമാണ്. വീഡിയോയിലുള്ള യുവാവിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട വനിതാ കമ്മീഷന്‍ അധ്യക്ഷ എഫ്‌ഐആറിന്റെ പകര്‍പ്പും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും മേയ് ഒന്നിനകം അറിയിക്കണമെന്ന് പോലീസിന് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement