യാത്രക്കാരന്‍ മോശമായി പെരുമാറി; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Advertisement

ജീവനക്കാരനോട് യാത്രക്കാരന്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ബഹളമുണ്ടാക്കിയ യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട ശേഷം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
എയര്‍ ഇന്ത്യയുടെ എഐ 111 വിമാനമാണ് സംഭവത്തെത്തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ക്യാബിന്‍ ക്രൂവിലെ രണ്ടുപേരെ യാത്രക്കാരന്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. 225 ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Advertisement