വിവാഹ വാഗ്ദാനം നൽകി യുവതിയെ നിരവധി തവണ പീഡിപ്പിച്ചു, മറ്റൊരു യുവതിയുമായി വിവാഹ നിശ്ചയം , വിദേശത്ത് ഒളിവിൽ കഴിഞ്ഞ ശൂരനാട്ടുകാരന്‍ ഹൈദരാബാദില്‍ നിന്നും അറസ്റ്റിൽ

Advertisement

ശൂരനാട് . വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിലായി.ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ഇടവന ഭവനത്തിൽ മിഥുൻ ജോൺസൺ (31) ആണ് കഴിഞ്ഞ ദിവസം ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നും പിടിയിലായത്.ശൂരനാട് സ്വദേശിയായ യുവതി പോലീസിൽ പരാതി നൽകിയ ശേഷം
ശാസ്താംകോട്ട മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യ മെഴി നൽകിയിരുന്നു.വിവാഹ വാഗ്ദാനം നൽകി മൂന്നു വര്‍ഷമായി ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി.വിദേശത്തും നാട്ടിലും വെച്ചായിരുന്നു പീഡനം.യുവതി അറിയാതെ മറ്റൊരു പെൺകുട്ടിയുമായി മിഥുൻ്റെ വിവാഹ നിശ്ചയവും ഇതിനിടെ നടന്നു.ഇത് മറച്ചു വെച്ചും ഇയാൾ വീണ്ടും ബന്ധം തുടർന്നു.നിശ്ചയിച്ചുറപ്പിച്ച വിവാഹം വിദേശത്തുവെച്ച് നടത്താനും പ്രതി ശ്രമിച്ചു.ഇതറിഞ്ഞ യുവതി ശൂരനാട് പോലീസിൽ പരാതി നൽകുകയായിരുന്നു

Advertisement