കരുനാഗപ്പള്ളി ടൗണില്‍ പെട്രോള്‍ പമ്പിനടുത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീകത്തി പരിഭ്രാന്തി, വിഡിയോ

Advertisement

കരുനാഗപ്പള്ളി.ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.വാഹനത്തിലുണ്ടായി രുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.കരനാഗപ്പള്ളി ടൗണിൽ പെട്രോൾ പമ്പിന് സമീപം ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്.’ തൊടിയൂർ കല്ലേലിഭാഗത്ത് നിന്നും പുതിയകാവിലെ വീടിൻ്റെ വാസ്തുബലിക്ക് പോയ നിസാറും കുടുംബവും സഞ്ചരിച്ച വാഹനമാണ് അഗ്നിക്കിരയായത്.’

നിസാറും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും വാഹനത്തിലുണ്ടായിരുന്നു.പുക ഉയരുന്നത് കണ്ട് റോഡിൻ്റെ വശത്തേക്ക് മാറ്റിയ ശേഷമാണ് തീ പടർന്നത്.മുൻ ഭാഗം കത്തിനശിച്ചു. ബാറ്ററിയിൽ നിന്ന് ഉള്ള ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ഫയര്‍ എക്സിറ്റിംഗ്യൂഷര്‍ ഉപയോഗിച്ചു തീ കെടുത്താന്‍ ആള്‍ക്കാര്‍ശ്രമം നടത്തുന്നതിനിടെ ഫയര്‍ഫോഴ്സുമെത്തി പിന്നീടാണ് പരിഭ്രാന്തി ശമിച്ചത്.

Advertisement