യുവാവിനെ ആളുമാറി ആക്രമിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ

Advertisement

പടിഞ്ഞാറേകല്ലട: യുവാവിനെ ആളുമാറി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ 5 പ്രതികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.

കടപുഴ നടുവിലക്കര കൂടാരത്തിൽ വീട്ടിൽ ഹരിക്കുട്ടൻ (21) നെ ആക്രമിച്ച കേസിലെ പ്രതികളായ പടിഞ്ഞാറെ കല്ലട വലിയപാടം ഗുരുമന്ദിരത്തിന് സമീപം അമൃത വിഹാറിൽ മിജ്വൽ(18),വലിയപാടം അമലഗിരി പള്ളിയ്ക്ക് സമീപം ഉലകംവിള വടക്കതിൽ അനിൽ ചന്ദ്രൻ (20),വിളന്തറ ഗുരുമന്ദിരത്തിന് സമീപം ആലുംവിള തെക്കതിൽ അനു എന്നു വിളിക്കുന്ന ഉണ്ണി (20),വലിയപാടം അബി ഭവനത്തിൽ അബി ഗോപിനാഥ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഈ മാസം ഒന്നിന് രാത്രി ഒൻപത് മണിയോടെ കടപുഴ തോട്ടത്തിൽ കടവിൽ വെച്ചാണ് അക്രമം നടന്നത്.പടിഞ്ഞാറെ കല്ലട പഞ്ചായത്ത് ഗ്രൗണ്ടിൽ
കളിക്കാൻ വന്നവർ തമ്മിലുള്ള വഴക്കിൽപ്പെട്ടയാൾ എന്ന് തെറ്റിദ്ധരിച്ച് ഇവിടെ കടയ്ക്ക് സമീപം നിന്ന ഹരിക്കുട്ടനെ പത്തോളം പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു.വൈകിട്ട് പ്രതികളുടെ നേതൃത്വത്തിൽ ഇവിടെ സംഘർഷം സൃഷ്ടിച്ചിരുന്നു.

പിന്നീട് കൂടുതൽ പേർ എത്തി വീണ്ടും അക്രമം നടത്തുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീക്കുട്ടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കേസിൽ ഇനി അഞ്ചോളം പ്രതികളെ കൂടി പിടികൂടാനുണ്ട്.

Advertisement