കൊല്ലം പ്രാദേശിക ജാലകം

Advertisement

കശ്മീരിൽ വീരമൃത്യു വരിച്ച ജവാന്റെ സഹോദരിക്ക് റവന്യൂ ഡിപ്പാർട്ട്മെൻ്റിൽ ജോലി

അഞ്ചൽ.കശ്മീരിൽ വീരമൃത്യു വരിച്ച ജവാന്റെ സഹോദരിക്ക് റവന്യൂ ഡിപ്പാർട്ട്മെൻ്റിൽ ജോലി നൽകികൊണ്ട് സർക്കാർ ഉത്തരവായി.

അഞ്ചൽ ഇടയം സ്വദേശിയായ ജവാൻ അഭിജിത്തിന്റെ സഹോദരി കസ്തൂരി പ്രഹ്‌ളാദനാണ് റവന്യൂ വകുപ്പിൽ ജോലി ലഭിച്ചത്. ഉത്തരവ് പുനലൂർ എംഎൽഎ പി എസ് സുപാൽ അഭിജിത്തിൻ്റെ വീട്ടിലെത്തി കസ്തൂരി പ്രഹ്‌ളാദന് കൈമാറി.

16 കാരിയെ വീടിനു പുറകിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പനയത്ത് 16 കാരിയെ വീടിനു പുറകിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പനയം ചിറ്റയം സ്വദേശികളായ എഡിസണിൻ്റേയും ഹേമയുടെയും മകൾ ഹന്നയാണ് മരിച്ചത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

എ. പി. കളക്കാട് സ്മാരക സാഹിത്യപുരസ്‌കാരം -2022
സെബാസ്റ്റ്യന്

എ. പി. കളക്കാട് ട്രസ്റ്റ് എല്ലാവർഷവും നൽകിവരുന്ന കളക്കാട് സ്മാരക സാഹിത്യ പുരസ്കാരത്തിന് ഈ വർഷം കവി സെബാസ്റ്റ്യൻ അർഹനായി, അദ്ദേഹത്തിന്റെ കൃഷിക്കാരൻ എന്ന കാവ്യസമാഹാരത്തിനാണ് അവാർഡ്.25000രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുരസ്കാരം സാധാരണ കളക്കാട്ദിനമായ ഫെബ്രുവരി 8നാണ് നൽകുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പിന്നീട് മാത്രമേ അവാർഡ് സമ്മേളനം ഉണ്ടാകു. കളക്കാട് സ്മാരക ട്രസ്റ്റിന്റെ 27-മത് പുരസ്കാരമാണ് സെബാസ്റ്റ്യന് നൽകുന്നത്.


പ്രശസ്ത കവി അലംകോട് ലീലാകൃഷ്ണൻ, നിരൂപകാരായ ഡോ. ആർ. എസ്. രാജീവ്, ഡോ. കെ. വി. സനൽകുമാർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. ഇന്ത്യൻ ജീവിതത്തിന്റെ സമകാലിക മുഖം കൃഷിക്കാരൻ എന്ന കാവ്യസമാഹാരത്തിലൂടെ തുറന്നിടുന്നതായി അവാർഡ് കമ്മറ്റി വിലയിരുത്തി. ലളിതമാർന്ന ഭാഷയിൽ ജീവിതത്തിന്റെ ആഴക്കയങ്ങൾ കാട്ടിത്തരാൻ കവിക്ക് കഴിയുന്നു,
അവാർഡ്ദാനവും പൊതു സമ്മേളനവും കോവിഡ് നിയന്ത്രണങ്ങളിൽ അയവുവരുന്ന മുറക്ക് നടക്കും. എന്നാൽ ഫെബ്രുവരി 8ന് ഓൺലൈനായി കളക്കാട് അനുസ്മരണസമ്മേളനം ചേരും, ട്രസ്റ്റ് പ്രസിഡന്റ് വി. എൻ. മുരളിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം അശോകൻ ചരുവിൽ ഉത്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി സെക്രട്ടറി കെ. പി. മോഹനൻ അനുസ്മരണപ്രഭാഷണം നടത്തും.

വീണ്ടും ഗോവിന്ദച്ചാമിമാർ ഉണ്ടാകുമെന്ന് കെബി ഗണേഷ്കുമാര്‍ എംഎൽഎ

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ട്രെയിൻ യാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് യാതൊരു സുരക്ഷയുമില്ലെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎ. ട്രെയിനുള്ളിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയില്ലെങ്കിൽ വീണ്ടും ഗോവിന്ദച്ചാമിമാർ ഉണ്ടാകുമെന്നും എംഎൽഎ. കൊല്ലം-ചെങ്കോട്ട പാതയിൽ വനിതാ സ്റ്റേഷൻ മാസ്റ്റർക്ക് നേരെ കഴിഞ്ഞദിവസം മോഷ്ടാവിൻ്റെ അക്രമം ഉണ്ടായ സാഹചര്യത്തിലാണ് എംഎൽഎയുടെ പ്രതികരണം.

തൊഴിലാളികൾക്ക് ലഭിച്ചത് ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ ?

ഓച്ചിറ.അഴീക്കലിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ തൊഴിലാളികൾക്ക് ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന സാധനങ്ങൾ കിട്ടി. വള്ളികാവിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ അമൃത വൺ എന്ന ബോട്ടിലെ തൊഴിലാളികൾക്കാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. ഈ അവശിഷ്ടങ്ങൾ വലയിൽ കുടുങ്ങിയതുമൂലം വല നശിച്ച് എൺപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി തൊഴിലാളികൾ പറഞ്ഞു.

നിരീക്ഷണ ക്യാമറകൾ തൂണുകളിലൊതുങ്ങി;
പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചു

ശാസ്താംകോട്ട: ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലുള്ള ഏഴു പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായി 35 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതി കഴിഞ്ഞ ഭരണ സമിതിയുടെ അവസാന നാളുകളിൽ ഉദ്ഘാടനം ചെയ്തെങ്കിലും തുടർ നടപടികളുണ്ടായില്ല.മൈനാഗപ്പള്ളി ജംഗ്ഷനിലും കല്ലുകടവിലും,വേങ്ങ ആറാട്ടുചിറയിലും മാത്രമാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. മറ്റു കേന്ദ്രങ്ങളിൽ ക്യാമറ സ്ഥാപിക്കുന്നതിനായി തൂണുകൾ സ്ഥാപിച്ചിട്ടു വർഷങ്ങളായെങ്കിലും പിന്നീട് നടപടികൾ ഉണ്ടായില്ല. ക്യാമറയുടെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതിയ്ക്കും, ഇൻ്റർനെറ്റിനും ഉൾപ്പടെ കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി 14 ലക്ഷം രൂപ വകയിരുത്തി ക്യാമറ സ്ഥാപിക്കുന്നതിനായി കെൽട്രോണിനെ ഏൽപ്പിച്ചതുമാണ്.

Photo:നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ഒരുക്കിയ തൂണ്

ഇൻറർനെറ്റും,വൈദ്യുതിയും ലഭ്യമാകുന്നതിലുള്ള കാലതാമസമാണ് ക്യാമറ സ്ഥാപിക്കുന്നതിലുള്ള തടസമെന്നാണ് അധികൃതർ പറയുന്നത്.താലൂക്കിലെ പല മേഖലകളിലും മോഷണങ്ങളും,ഇറച്ചി മാലിന്യങ്ങളും,കക്കൂസ് മാലിന്യങ്ങളും ഉൾപ്പടെ തള്ളുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടും ക്യാമറകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.കുന്നത്തൂർ പഞ്ചായത്തിൽ ആലുംകടവ്,പനന്തോപ്പ്, ഭൂതക്കുഴി, കുന്നത്തൂർ പാലം എന്നിവിടങ്ങളിൽ ക്യാമറ സ്ഥാപിക്കാൻ അനുമതിയായെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല.കല്ലടയാറ്റിലെ അനധികൃത മണൽവാരൽ തടയുന്നതിനും കുന്നത്തൂർ പാലം ഉൾപ്പെടെയുള്ള മേഖലകളിലെ മാലിന്യ നിക്ഷേപം തടയുന്നതിനും വേണ്ടിയാണ് ക്യാമറകൾ
സ്ഥാപിക്കാൻ തീരുമാനിച്ചത്.കുന്നത്തൂർ പഞ്ചായത്ത് ഓഫീസ്, ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ, സി.ഐ, എസ്.ഐ എന്നിവരുടെ മൊബൈൽ ഫോണുകൾ എന്നിവിടങ്ങളിൽ അപ്പപ്പോൾ വിവരശേഖരണം നടത്താവുന്ന വിധത്തിലാണ് ഇവ സ്ഥാപിക്കാൻ ഉദ്ദേശിച്ചത്.എന്നാൽ ഇവിടങ്ങളിൽ പദ്ധതി തൂണുകളിൽ ഒതുങ്ങിയിരിക്കയാണ്.

വിവരാവകാശ അപേക്ഷക്ക് തെറ്റായ മറുപടി; എസ്.ഐക്ക് കാല്‍ലക്ഷം രൂപ പിഴ

കടയ്ക്കല്‍ . വിവരാവകാശ അപേക്ഷക്ക് തെറ്റായ മറുപടി; എസ്.ഐക്ക് കാല്‍ലക്ഷം രൂപ പിഴ.കടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ ആയിരുന്ന കെ.ദിലീഷിനാണ് 25,000 രൂപ പിഴ ശിക്ഷിച്ചത്.വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എല്‍.വിവേകാനന്ദനാണ് ഉത്തരവിട്ടത്‌.

പുഴു അരിച്ച് കിടന്ന ആളെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ എത്തിച്ചു

കുന്നത്തൂർ: ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് കരിന്തോട്ടുവ വാർഡിൽ കഴിഞ്ഞ കുറെ നാളുകളായി ഒറ്റപ്പെട്ടു കിടന്ന രാഘവൻ (60) എന്ന ആളെയാണ് ആശുപത്രിയിൽ എത്തിച്ചത്

ഒറ്റക്ക് കഴിഞ്ഞ രാഘവൻ്റെ വീട്ടിൽ നിന്ന് ദുർഗ്ഗന്ധം പരന്നപ്പോൾ പ്രദേശവാസികൾ മെമ്പറെ അറിയിക്കുകയും മെമ്പറും ആശാ പ്രവർത്തകരും വീട്ടിൽ പരിശോധന നടത്തിയപ്പോൾ മുഷി ഞ്ഞ വേഷത്തില്‍ വലത് കാൽപാദം പുഴുവരിച്ച നിലയിലാണ് രാഘവനെ കണ്ടത് തുടർന്ന് ശാസ്താംകോട്ട പോലീസിൽ വിവരമറിയിക്കുകയും Si അനൂപ് ജീവകാരുണ്യപ്രവര്‍ത്തന രംഗത്തുള്ള
ഷിഹാബുദ്ദീൻ മധുരിമയെ ബന്ധപ്പെട്ടു.

തുടര്‍ന്ന് കരിന്തോട്ടുവയിലെ വീട്ടിൽ എത്തി രാഘവനെ വൃത്തിയാക്കി കാലിലെ പുഴുക്കളെ നീക്കം ചെയ്ത് കുളിപ്പിച്ച് വൃത്തിയാക്കി ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പാലിയറ്റീവ് കെയർ ആംബുലൻസിൽ മെഡിക്കൽ കോളെജ് ആശുപത്രിയിൽ അക്മിറ്റ് ചെയ്യുകയായിരുന്നു അദ്ദേഹത്തിൻ്റെ ചികിൽഝ കഴിഞ്ഞ് വൃദ്ധസദനത്തിൽ പാർപ്പിക്കും

അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുട്ടനാട് എല്ലും തൊലിയുമായി കാണപ്പെടുകയും കുളമ്പ് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്

ആടിനെ മൃഗ സംരക്ഷണ വകുപ്പിൽ എൽപ്പിക്കുകയും ചെയ്തു.

Advertisement