Home News Local നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിൽ തകർത്ത് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി അപകടം

നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിൽ തകർത്ത് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി അപകടം

Advertisement

പത്തനാപുരം .പുനലൂർ – മൂവാറ്റുപുഴ മലയോര ഹൈവേയിൽ പത്തനാപുരം വാഴത്തോപ്പിലാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിൽ ഇടിച്ച് തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറിയത്.വാഴത്തോപ്പ് എബൻ ഏസറിൽ വൈ.യോഹന്നാന്റെ വീടിന്റെ ചുറ്റുമതിലും, ഗേറ്റും തകർന്നു

ശബരിമല യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന നേമം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽപെട്ടത്.അപകട സമയം മൂന്ന് പേർ കാറിൽ ഉണ്ടായിരുന്നു.നിയന്ത്രണം വിട്ട കാർ ഇടിച്ച് വീടിന്റെ ചുറ്റു മതിലും, ഗേറ്റും പൂർണ്ണമായും തകർന്നുവെങ്കിലും, കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

പുനലൂർ – മൂവാറ്റുപുഴ റോഡിൽ അപകടം പതിവാണ്.റോഡിൻ്റെ അശാസ്ത്രീയമായ നിർമ്മാണമാണ് ഇതിന് കാരണമായി പറയപ്പെടുന്നത്

Advertisement