കിണറ്റില്‍ വീണ വയോധികയെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി

Advertisement

ശാസ്താംകോട്ട: കിണറ്റില്‍ വീണ വയോധികയെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. പോരുവഴി നടുവിലമുറി കൊല്ലന്റയ്യത്ത് വീട്ടില്‍ ചിന്നമ്മ ജോര്‍ജ് (80)നെ ആണ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ട് 5ന് ആയിരുന്നു സംഭവം. പുരയിടത്തിലുള്ള 40 അടി താഴ്ചയുള്ള ഗ്രില്ലിട്ട കിണറ്റില്‍ ഗ്രില്ല് തുറന്നു കിടന്ന ഭാഗത്ത് വഴുതി വീഴുകയായിരുന്നു.
വീട്ടില്‍ ആരും ഇല്ലായിരുന്ന സമയത്തായിരുന്നു സംഭവം. തുടര്‍ന്ന് നാട്ടുകാരായ രണ്ടു പേര്‍ കിണറ്റില്‍ ഇറങ്ങി വെള്ളത്തില്‍ താഴ്ന്നു പോകാതെ ചിന്നമ്മയെ ഉയര്‍ത്തി നിര്‍ത്തി. വിവരമറിഞ്ഞ് ശാസ്താംകോട്ട അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ യേശുദാസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ രമേഷ് ചന്ദ്ര, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ മനോജ്, വിജേഷ്, ഗോപന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ രാജീവന്‍ ഹോം ഗാര്‍ഡ് വി. പ്രദീപ്, ബിജു, ശിവപ്രസാദ്, ഷിജു ജോര്‍ജ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Advertisement