സോറി… ലഞ്ച് ബ്രേക്കാണ്;ഷട്ടർ ഞങ്ങൾ അടച്ചിടും:ഇത് കുന്നത്തൂർ ആർ.ടി ഓഫീസിലെ പതിവുകാഴ്ച!

Advertisement

ശാസ്താംകോട്ട: ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാൽ കുന്നത്തൂർ ജെ.ആർ.ടി ഓഫീസിലെത്തുന്നവർ ഒരു മണിക്കൂർ പൊരി വെയിലത്ത് കാത്തു നിൽക്കണം.അകത്ത് ജീവനക്കാർ ഭക്ഷണം കഴിക്കുന്നതിനാൽ 1.15 മുതൽ 2 വരെ ലഞ്ച് ബ്രേക്കെന്ന് എഴുതിയ അറിയിപ്പും കാണാം.അകത്തേക്ക് കയറാനുള്ള ഷട്ടർ അടച്ച ശേഷം അതിലാണ് അറിയിപ്പ് പതിച്ചിരിക്കുന്നത്.ഇത് അറിയാതെ സംശയ നിവാരണത്തിനു പോലും എത്തുന്നവർ അസൗകര്യങ്ങളുടെ നടുവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ ചെറിയ ഇടനാഴിയിൽ പൊരിവെയിലത്ത് കാത്തു നിൽക്കണം.ഭക്ഷണം കഴിച്ച് കഴിഞ്ഞാലും തുറക്കില്ലെന്ന് ഇവിടെയെത്തുന്നവർ പരാതിപ്പെടുന്നു.ജോയിന്റ് ആർ.ടി ഓഫീസറും ഈ സമയം അടച്ചിട്ട ഓഫീസിൽ ഉണ്ടാകുമത്രേ.ഓഫീസുകളിൽ എത്തുന്ന പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ സർക്കാർ ഓഫീസുകളിൽ ഉച്ച സമയത്ത് ലഞ്ച് ബ്രേക്കിനായി അടച്ചിടരുത് എന്ന ഉത്തരവ് നിലനിൽക്കെയാണ് ചക്കുവള്ളിയിൽ പ്രവർത്തിക്കുന്ന കുന്നത്തൂർ ആർ.ടി ഓഫീസിൽ ഇത്തരം നിയമലംഘനം നടക്കുന്നതെന്ന പരാതി വ്യാപകമാണ്.

Advertisement

1 COMMENT

  1. This is not only in this RTO. Alappuzha RT Office functions in District Collectorate also do the same thing. Probably this is the fashion mask in RT Offices.

Comments are closed.