കരുനാഗപ്പള്ളിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ

തഴവ. കടത്തൂർ കൊച്ചുവീട്ടിൽ തെക്കതിൽ അബ്ദുൽ മനാഫ് 52 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഈ കഴിഞ്ഞ വ്യാഴാഴ്ച പുതിയകാവ് ടി ബി ഹോസ്പിറ്റൽ ജംഗ്ഷനിൽ വച്ചു അബ്ദുൽ മനാഫ് ഹെൽമെറ്റ് ഇല്ലാതെ ടൂവീലർ ഓടിച്ച് പോയത് ഫോട്ടോ എടുത്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനം തടയുകയും ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക ജോലിയിൽ തടസ്സം വരുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്യുകയായിരുന്നു. ഒളിവിൽ പോയ മറ്റൊരു പ്രതിക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ്  സ്റ്റേഷൻ  ഐ എസ് എച്ച് ഓ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷിജു, ഷാജിമോൻ  എസ് സി പി ഓ മാരായ ഹാഷിം, മനുലാൽ  സിപി ഓ മാരായ നൗഫൽ ജാൻ, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement