ക്ലാപ്പന സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഓച്ചിറ : ക്ലാപ്പന സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ക്ലാപ്പന കൊച്ചു തറയില്‍ വിജയൻ (61)നെ ആണ് ഇബ്രിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മുപ്പത് വർഷമായി ഇബ്രിയില്‍ ഇലക്‌ട്രീഷ്യൻ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: ശങ്കരൻ. മാതാവ്: ചെല്ലമ്മ. ഭാര്യ: മണി. മകൻ:വിജിൽ. ഇബ്രി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്‍റെ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Advertisement