മലയപ്പൂപ്പൻ പുരസ്ക്കാരം ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന് ഇന്ന് സമ്മാനിക്കും

മലനട. പോരുവഴി പെരുവിരുത്തി മലനട ദേവസ്വം ഏർപ്പെടുത്തിയ രണ്ടാമത് മലയപ്പൂപ്പൻ പുരസ്ക്കാരം ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥിന് ഇന്ന് (ഞായർ) സമ്മാനിക്കും.25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
വൈകിട്ട് 5ന് മലനട സന്നിധാനത്ത് നടക്കുന്ന ചടങ്ങിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്ക്കാരം സമ്മാനിക്കും.ദേവസ്വം പ്രസിഡന്റ് കെ.രവി അധ്യക്ഷത വഹിക്കും.ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസി,കൊടിക്കുന്നിൽ സുരേഷ് എം.പി,കോവൂർ കുഞ്ഞുമോൻ എംഎൽഎ എന്നിവർ പങ്കെടുക്കും.പുരസ്ക്കാര സമർപ്പണത്തിന് മുൻപായി ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വിദ്യാർത്ഥികളുമായി സംവദിക്കും.

Advertisement