കുന്നത്തൂർ സ്വദേശിയായ വീട്ടമ്മയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

ശാസ്താംകോട്ട (കൊല്ലം) :വീട്ടമ്മയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.
കുന്നത്തൂർ മാനാമ്പുഴ കളിലിൽ വീട്ടിൽ ശാന്തന്റെ ഭാര്യ സുമംഗല (55) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ടോടെ പോരുവഴി ശാസ്താംനടയ്ക്ക് സമീപം തവണൂർക്കാവ് ക്ഷേത്രത്തിനടുത്തുള്ള കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ശാസ്താംകോട്ട ഫയർഫോഴ്സ് കരയ്ക്കെത്തിച്ച മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ശാന്തിനി,ശാലിനി എന്നിവർ മക്കളാണ്.

Advertisement