ഉത്സവാഘോഷത്തിനിടയിലെ സംഘർഷം ഒളിവിൽ പോയിരുന്ന പ്രതികളിൽ രണ്ട് പേർ പിടിയിൽ

കരുനാഗപ്പള്ളി ..കല്ലേലി ഭാഗം മാരാരി തോട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവ ആഘോഷ ത്തിനിടയിലെ സംഘർഷത്തിലെ പ്രതികളാണ് പിടിയിലായത്.
കൊല്ലംപെരിനാട് പുന്നപ്പുറത്ത് വീട്ടിൽ സുധീഷ്age 39 , കല്ലേലിഭാഗം ദ്യശ്യ നിവാസിൽ ദിൽജിത്ത് Age 29 എന്നിവരാണ്
കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഉത്സവാഘോഷത്തിന് ഇടയിൽ ചെണ്ട കൊട്ടുന്നതുമായുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളായ സുധീഷിനേയും ദിൽജിത്തിനെയും നീണ്ടകരയിൽ നിന്നും അതി സാഹസികമായി ആണ് പിടികൂടിയത്.പിടിയിലായ സുധീഷ് അഞ്ചാലുംമൂട്, കരുനാഗപ്പള്ളി സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഈ കേസിലെ മൂന്ന് പ്രതികൾ നിലവിൽ റിമാൻ്റിലാണ്.ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ മോഹിത്തിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ വൈശാഖ്, ഷിജു, ഷാജിമോൻ, എ എസ് ഐ തമ്പി ,എസ് സി പി ഓ മാരായ ഹാഷിം, രാജീവ് കുമാർ, സിപിഓ സജീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

Advertisement