ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ ജെ സി ഐ യുടെ നേതൃത്ത്വത്തിൻ അന്താരാഷ്ട്രവനിതാദിനം ആഘോഷിച്ചു

ശാസ്താംകോട്ട. ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ ജെ.സി.ഐ. യുടെ നേതൃത്ത്വത്തിൻ അന്താരാഷ്ട്രവനിതാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച 5 വനിതകളെ ചടങ്ങിൽ ആദരിച്ചു. കരാട്ടേ മാസ്റ്റർമാരായ സെൻസയി മൈക്കിൾ,അവന്തിക എന്നിവരുടെ നേതൃത്ത്വത്തിൻ പെൺകുട്ടികൾക്ക് സ്വയംപ്രതിരോധത്തിനുള്ള പരിശീലനം നൽകി. ‘കൗമാരപ്രായക്കാരുടെ മാനസികാരോഗ്യം’ എന്ന വിഷയത്തിൽ ബിന്ദു രാജേഷ് ക്ലാസ്സെടുത്തു. പരിപാടികളുടെ ഭാഗമായി വേങ്ങ സായാഹ്നം വൃദ്ധ സദനത്തിൽ ഭക്ഷണം നൽകി. മഞ്ജു കണ്ണൻ കരയുടെ നേതൃത്ത്വത്തിൽ കുക്കറി ഷോയും സംഘടിപ്പിച്ചു.JCI പ്രസിഡൻ്റ് നിഖിൽ ദാസ് പാലവിള അധ്യക്ഷത വഹിച്ച ചടങ്ങ്
ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഗീത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായ ആംഗം രജനി,എസ്. ദിലീപ്കുമാർ,അഡ്വ. ദീപാ അശോക്, എം.സി. മധു, പി.ആർ. രാജ്കുമാർ,ശ്രീജിത അജിത്ത്,സതീഷ് കുമാർ,സ്റ്റാലിൻ രാജഗിരി എന്നിവർ സംസാരിച്ചു.

Advertisement