ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിബിന് കണ്ണീരോടെ വിട നല്‍കി നാട്‌

കൊല്ലം: ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊല്ലം വാടി കാര്‍മ്മല്‍ കോട്ടേജില്‍ പനമുട്ട് പുരയിടത്തില്‍ പാറ്റ് നിബിന്‍ മാക്‌സ്വെ(31)ന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടന്നു. ഇന്നലെ വൈകിട്ട് 6.35ന് എയര്‍ഇന്ത്യാ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ച ഭൗതികശരീരം ഇന്ന് വൈകിട്ടോടെയാണ് വീട്ടുവളപ്പില്‍ എത്തിച്ചത്. വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തിങ്കളാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് നിബിന്‍ മാക്‌സ്‌വെല്‍ കൊല്ലപ്പെട്ടത്.

Advertisement