ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പട്ടികജാതി കുടുംബങ്ങളുടെ സമഗ്ര വിവരശേഖരണ ഉദ്ഘാടനം

മൈനാഗപ്പള്ളി. വികസന വിടവുകൾ കണ്ടെത്തി പുതിയ വികസന പദ്ധതികൾ ആവിഷ്കരിക്കാൻ കേരള സർക്കാർ
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിവരുന്ന ഡിജിറ്റൽ സർവേയുടെ മൈനാഗപ്പള്ളി പഞ്ചായത്ത് തല ഉദ്ഘാടനം മൈനാഗപ്പള്ളി കോവൂർ കോളനിയിൽ വച്ച് നടന്നു.
വാർഡ് മെമ്പർ ലാലി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് ഉദ്ഘാടനം നിർവഹിച്ചു
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആശംസകൾ അറിയിച്ചു
എസ്സ്. സി പ്രൊമോട്ടർ ശരൺ കൈലാസ്. എസ്സ് ഡിജിറ്റൽ സർവ്വേയേ കുറിച്ച് വിശദീകരിച്ചു.
യോഗത്തിന് ബിജിമോൾ നന്ദി പറഞ്ഞു

Advertisement