കെഎസ്ആര്‍ടിസിയുടെ തീര്‍ഥാടന യാത്രകള്‍

കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും വരും ആഴ്ച്ചകളില്‍ തീര്‍ഥാടന യാത്രകള്‍. മാര്‍ച്ച് ഒമ്പതിന്  അയ്യപ്പക്ഷേത്രങ്ങളുള്ള കുളത്തുപ്പുഴ, ആര്യന്‍കാവ്, അച്ചന്‍കോവില്‍, ശാസ്താംകോട്ട എന്നിവിടങ്ങള്‍ക്കൊപ്പം കുംഭാവുരുട്ടി വെള്ളച്ചാട്ടവും ഉള്‍പെടും . യാത്രാനിരക്ക്- 650 രൂപ .
മാര്‍ച്ച് 15 ന് രാത്രി എട്ടു മണിക്ക് ഗുരുവായൂര്‍ക്ഷേത്രത്തിലേക്കാണ് യാത്ര. മമ്മിയൂര്‍ക്ഷേത്രം പുന്നതുര്‍ക്കോട്ട, കൊടുങ്ങല്ലൂര്‍ കുടുംബക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം എന്നിവയും ഉള്‍പ്പെടും . യാത്രാനിരക്ക്- 1240രൂപ. ഫോണ്‍- 9747969768, 8921950903.

Advertisement