പ്രഭാത ഭക്ഷണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പനപ്പെട്ടി ഗവ.എൽ പി എസിൽ നടത്തി

ശാസ്താംകോട്ട. പ്രഭാത ഭക്ഷണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പനപ്പെട്ടി ഗവ.എൽ പി എസിൽ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആർ ഗീത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പ്രസന്നകുമാരി കെ , ക്ഷേമകാര്യ സ്റ്റാൻ ഡിംഗ് കമ്മറ്റി ചെയർമാൻ അനിൽ തുമ്പോടൻ, മെമ്പറന്മാരായ ശ്രീലത രഘു , പ്രീതാകുമാരി , എസ്എംസി ചെയർമാൻ അൻസീന നിസാം, വൈസ് പ്രസിഡണ്ട് നൗഷാദ്,സൂഫി, ഹെഡ്മിസ്ട്രസ് വിദ്യാറാണി, അധ്യാപകരായ ലീനാപാപ്പച്ചന്‍,പ്രവീണ്‍കുമാര്‍, ജാസ്മിന്‍,പ്രഭ,പത്മിനി,അജില എന്നിവര്‍ പങ്കെടുത്തു

Advertisement