കുന്നത്തൂർ:കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു.ആലപ്പുഴ ചാരുംമൂട് സ്വദേശി സിദ്ധാർത്ഥൻ(58) ആണ് മരിച്ചത്.തിങ്കൾ രാത്രിയിലാണ് പാലത്തിനു സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്.ശാസ്താംകോട്ട
പൊലീസും ഫയർഫോഴ്സും കരയ്ക്കെത്തിച്ച ശേഷം അജ്ഞാത
മൃതദേഹമെന്ന നിലയിൽ ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റുയായിരുന്നു.ചൊവ്വാഴ്ച ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്.വർഷങ്ങളായി സിംഗപ്പൂരിൽ ജോലി ചെയ്തു വരികയായിരുന്ന സിദ്ധാർത്ഥൻ അടുത്തിടെ നാട്ടിലെത്തി ചാരുംമൂട്ടിൽ ബിസിനസ് നടത്തി വരികയായിരുന്നു.ഭാര്യയുമായി പിണങ്ങിയതിനെ തുടർന്നാണ് കുന്നത്തൂരിലെത്തി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.ഇയ്യാൾ എത്തിയ ഇരുചക്ര വാഹനം പാലത്തിനു സമീപത്തു നിന്നും കണ്ടെത്തിയിരുന്നു.സിദ്ധാർത്ഥനെ കാൺമാനില്ലെന്ന് കാട്ടി ഭാര്യ നൂറനാട് പൊലീസിൽ പരാതിയും നൽകിയിരുന്നു.ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Advertisement