കുന്നത്തൂർ ഹോമിയോ ഡിസ്പെൻസറിയ്ക്ക് ദേശീയ അക്രെഡിറ്റേഷൻ

കുന്നത്തൂർ : കുന്നത്തൂർ ഗവ.ഹോമിയോ ഡിസ്പൻസറിക്ക് ദേശീയ അക്രെഡിറ്റേഷൻ (എൻഎബിഎച്ച്) ലഭിച്ചു.ജില്ലയിൽ ഏഴ് ആയുർവേദ ആശുപത്രികൾക്കും രണ്ടു ഹോമിയോ ഡിസ്‌പെൻസറികൾക്കുമാണ് ഈ വർഷം ആക്രെഡിറ്റേഷൻ ലഭിച്ചത്. ഡിസ്പൻസറിയുടെ അടിസ്ഥാന സൗകര്യങ്ങളും, മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും വിലയിരുത്തിയാണ് ദേശീയതലത്തിലുള്ള അക്രെഡിറ്റേഷന് കുന്നത്തൂർ ഹോമിയോ ഡിസ്പൻസറി അർഹമായത്.തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ആരോഗ്യ -വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി വീണാ ജോർജിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ്‌ കെ.വൽസലകുമാരി,ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീലേഖ,ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ഗീതു മോഹൻ,മുൻ മെഡിക്കൽ ഓഫീസർ ഡോ.സീമ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.ഐഎസ്ഒ
സർട്ടിഫിക്കേഷൻ ലഭിച്ച ജില്ലയിലെ ആദ്യത്തെ ഡിസ്പൻസറി കൂടിയാണ് കുന്നത്തൂർ ഹോമിയോ

Advertisement