ചാത്താകുളത്ത് റബ്ബർ- പറങ്കിമാവ് തോട്ടത്തിൽ തീപിടുത്തം,വിഡിയോ

Advertisement

ചക്കുവള്ളി:പോരുവഴി പഞ്ചായത്തിലെ ചാത്താകുളത്ത് റബ്ബർ- പറങ്കിമാവ് തോട്ടത്തിൽ തീപിടുത്തം.വ്യാഴം ഉച്ചയോടെയാണ് സംഭവം.ചാത്താകുളം എ.എസ് ക്രഷർ ഭാഗത്ത് കരിയിലയ്ക്ക് തീപിടിച്ചാണ്
തോട്ടത്തിലേക്ക് പടർന്നത്.ഉടൻ തന്നെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്നും അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Advertisement