ശാസ്താംകോട്ട ഉത്സവം:വൈദ്യുതി മുടങ്ങും;ഗതാഗതം നിയന്ത്രിക്കും

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരു ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് (തിങ്കൾ) വൈദ്യുതി മുടങ്ങുമെന്നും ഗതാഗതം തടസപ്പെടുമെന്നും അധികൃതർ അറിയിച്ചു.ശാസ്താംകോട്ട കെഎസ്ഇബി സർക്കിൾ പരിധിയിലുള്ള പ്രദേശങ്ങളിൽ വൈകിട്ട് 3 മുതൽ രാത്രി 10 വരെ വൈദ്യുതി മുടങ്ങും.ആഞ്ഞിലിമൂട് – ഭരണിക്കാവ് പ്രധാന പാതയിൽ പകൽ 2 മുതൽ രാത്രി 10 വരെ ഗതാഗതം നിയന്ത്രണം ഉണ്ടാകും. ചവറ – കരുനാഗപ്പള്ളി ഭാഗത്ത് നിന്നു ഭരണിക്കാവിലേക്കുള്ള വാഹനങ്ങൾ ആഞ്ഞിലിമൂട് നിന്ന് തിരിഞ്ഞ് നാലുമുക്ക് – കോഴിമുക്ക് – ഭരണിക്കാവ് വഴിയും ഭരണിക്കാവിൽ നിന്നും ചവറ – കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇതേ റൂട്ട് വഴി പോകണമെന്ന് പൊലീസ് അറിയിച്ചു

Advertisement