പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ പോലീസ് പിടിയില്‍

Advertisement

ചടയമംഗലം: ചടയമംഗലത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ പോലീസ് പിടിയില്‍. ചടയമംഗലം പോരേടം തെരുവില്‍ ഭാഗം സ്വദേശി അനീഷിനെ (26) ആണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനു ശേഷം യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി കൈ ഞരമ്പു മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചടയമംഗലം എസ്എച്ച്ഒ ഡി. ഷിബു കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ മനോജ്, എസ്‌ഐ പ്രിയ ഉള്‍പ്പെടെയുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement