ജില്ലയിൽ വ്യത്യസ്ത വാഹനാപകടത്തിൽ രണ്ട് മരണം

Advertisement

കൊല്ലം ജില്ലയിൽ വ്യത്യസ്ത വാഹനാപകടത്തിൽ രണ്ട് മരണം. എം.സി. റോഡിൽ കൊട്ടാരക്കര ഇഞ്ചക്കാട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കുളത്തൂപ്പുഴ സ്വദേശി ജയിംസ് (58) ആണ് മരിച്ചത്
അമിത വേഗത്തിൽ എത്തിയ കാർ ജെയിംസ് സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
പത്തനാപുരം നെടുംപറമ്പിലുണ്ടായ വാഹനാപകടത്തിൽ കിഴക്കേ ഭാഗം പ്രീജ ഭവനിൽ പ്രസാദ് ( 61) ണ് മരിച്ചത്. പ്രസാദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം.രണ്ട് അപകടങ്ങളിലുമായി നാലുപേർക്ക് പരിക്കേറ്റു.

Advertisement