പുത്തനമ്പലത്ത് ഉത്സവം കണ്ട് മടങ്ങുകയായിരുന്ന വീട്ടമ്മയെ അയൽവാസിയായ വൃദ്ധൻ തടഞ്ഞു നിർത്തി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു

Advertisement

കുന്നത്തൂർ:നാട്ടിശേരി ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന പുത്തനമ്പലം സ്വദേശിയായ വീട്ടമ്മയെ അയൽവാസിയായ വൃദ്ധൻ തടഞ്ഞു നിർത്തി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.തലയ്ക്ക് പരിക്കേറ്റ വീട്ടമ്മയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അയൽവാസികളെയും മറ്റും അസഭ്യം പറയുന്ന പ്രതി യാതൊരു പ്രകോപനവുമില്ലാതെയാണ് വീട്ടമ്മയെ ആക്രമിച്ചതെന്ന് പറയപ്പെടുന്നു.മുൻപ് മരുമകളെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി കൂടിയാണ് ഇയ്യാൾ.പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട
പോലീസ് കസ്റ്റഡിയിലെടുത്ത ഇയ്യാളെ പിന്നീട് നടപടിയെടുക്കാതെ വിട്ടയച്ചതായി ആക്ഷേപമുണ്ട്.എന്നാൽ പ്രതിയായ വൃദ്ധനെ പരാതിക്കാരിയുടെ ഭർത്താവ് മർദ്ദിച്ചതായും ഇരു കൂട്ടരുടെയും പരാതിയുടെ അടിസ്ഥാനത്തിൻ റിമാന്റ് അടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് ഇവർ പിന്മാറുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.അതിനിടെ വാദിയെ വിരട്ടി പ്രതിയെ രക്ഷപ്പെടുത്താൻ ചില രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഇടപെട്ടതായും സൂചനയുണ്ട്.

Advertisement