ശാസ്താംകോട്ട ടൗൺ വികസനം;എൽഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ്

Advertisement

ശാസ്താംകോട്ട: താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയെ വികസനത്തിൻ്റെ കാര്യത്തിൻ പിറകോട്ടടിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും ഇക്കാര്യത്തിൽ ഇടതുമുന്നണി നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ശാസ്താംകോട്ടയുടെ എക്കാലെത്തെയും വികസന സ്വപ്നമായിരുന്നു കെഎസ്ആർടിസി ഡിപ്പോ.എന്നാൽ തുടർച്ചയായി ജയിച്ചു വന്നവർക്കും ത്രിതല പഞ്ചായത്തുകൾക്ക് നേതൃത്വം കൊടുത്തവർക്കും സാധിക്കാതെ ഭാർഗ്ഗവി നിലയമായി ഡിപ്പോ കെട്ടിടം മാറിയപ്പോൾ ഒരിക്കലും നടക്കാത്ത സ്വപ്നമായി അവശേഷിച്ചു.ഈ സാഹചര്യത്തിലാണ് എംഎൽഎ
മുൻകൈയെടുത്ത് സർവ്വകക്ഷി യോഗം വിളിക്കുകയും ചന്ത പ്രവർത്തിക്കുന്ന ഡിപ്പോയുടെ പിറക് വശം ഉൾപ്പെടെ 80 സെൻ്റ് സ്ഥലം ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രിയുടെ വികസനത്തിനായി വിട്ടു നൽകുവാനും മുൻവശം മാർക്കറ്റിനായി നീക്കിവയ്ക്കുവാനും തീരുമാനിച്ചത്.ഇതിൻ്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ അമ്മയും കുഞ്ഞും കെട്ടിടനിർമാണം ഉൾപ്പെടെ മുന്നോട്ടു പോകുകയും വിട്ടു കിട്ടിയ സ്ഥലത്ത് മാസ്റ്റർ പ്ലാൻ ഉൾപ്പെടെ പരിപാടികൾ നടത്തി വരികയുമാണ്.ആശുപത്രിക്ക് സ്ഥലം വിട്ടു കൊടുത്തപ്പോൾ പൗരാണിക ചന്ത ഇല്ലാതാക്കി എന്ന് വിലപിച്ചവർ ഇപ്പോൾ ചന്ത പ്രവർത്തിക്കുന്ന സ്ഥലത്തുൾപ്പെടെ പുതിയ കുത്തിത്തിരുപ്പുമായി ഇറങ്ങിത്തിരിച്ചിരിക്കെയാണ്.
ഇത്തരക്കാരുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു.
ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ ഉൾപ്പെടെ അട്ടിമറിക്കുവാൻ സ്വകാര്യ ആശുപത്രികളുമായി ഗൂഡാലോചന നടത്തുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഫോറസ്റ്റ് അധികാരികളുമായി ചർച്ച നടത്തി നാട്ടിൽ തലവേദന സൃഷ്ടിക്കുന്ന ചന്ത കുരങ്ങുകളെ പിടിച്ചു കൊണ്ടു പോകുവാൻ ധാരണയായി എന്നത് കളവാണ് എന്ന് രേഖകൾ തെളിയിക്കുന്നു.മാധ്യമങ്ങളിൽ വലിയ വാർത്തയായ സംഭവമാണ് ഇത്.എന്നാൽ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും ചന്തക്കുരങ്ങുകളെ ഗ്രാമപഞ്ചായത്തോ ഗവൺമെൻ്റോ
ചേർന്ന് കൂട് തയ്യാറാക്കി കൊടുക്കുകയും സംരക്ഷണ ചുമതല ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്താൽ കൂട്ടിനകത്താക്കി കൊടുക്കാമെന്നുമാണ് വനംവകുപ്പ് പറഞ്ഞതെന്ന് ആണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്.ശാസ്താംകോട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭരണ സ്വാധീനമുള്ള ലോബിയാണ്
വികസനത്തെ ഭയക്കുന്നത്.ഇക്കൂട്ടർ കൈവശം വച്ചിരിക്കുന്ന റവന്യൂ, പൊതുമരാമത്ത് വക ഭൂമി നഷ്ടപ്പെടുമെന്ന ഭയമാണ് ഇതിനു പിന്നിലെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗവും കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റുമായ തുണ്ടിൽ നൗഷാദ് ആരോപിച്ചു

Advertisement