വിമുക്തി മൂന്നാംഘട്ട പ്രവർത്തനോദ്ഘാടനവും ട്രോഫി ഏറ്റുവാങ്ങലും ലഹരി ബോധവൽക്കരണ ക്ലാസും

Advertisement

ശാസ്താംകോട്ട: ഭരണിക്കാവ് ജെ. എം. ഹൈസ്കൂളിൽ വിമുക്തി മൂന്നാം ഘട്ട പ്രവർത്തനോട്ഘടനവും ട്രോഫി ഏറ്റുവാങ്ങലും ലഹരി ബോധവൽക്കരണ ക്ലാസും നടത്തി. പ്രവർത്തനോദ്ഘാടനം ശാസ്താംകോട്ട ഗ്രാമപഞ്ചായത്തു ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ തുമ്പോടൻ നിർവഹിച്ചു

പിടിഎ വൈസ് പ്രസിഡന്റ് പ്രീതാകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് എസ് ശ്രീലത സ്വാഗതം പറഞ്ഞു. ചുവർ ചിത്ര മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിനുള്ള ട്രോഫി എക്സൈസ് വകുപ്പിന്റെ സ്കൂൾ കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന വിമുക്തി ക്ലബ്ബിന്റെ ഭാഗമായി നടത്തിയ ചുവർ ചിത്രരചന മത്സരത്തിൽ കുന്നത്തൂർ താലൂക്കിലും കൊല്ലം ജില്ലയിലും ശാസ്താംകോട്ട ജെഎംഎച്ച്എസ് ഒന്നാം സ്ഥാനം നേടുകയുണ്ടായി.
വിജയികൾക്കുള്ള ട്രോഫി കുന്നത്തൂർ എക്സൈസ് ഡിപ്പാർട്ട്മെന്റ് സിഐ സജീവ് വിതരണം ചെയ്തു. ഇതിനോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ ക്ലാസ് കൊല്ലം ജില്ലാ കൺവീനർ സജീവ് (എക്സൈസ് ഡിപ്പാർട്ട്മെന്റ് )
നിർവഹിച്ചു.
സ്കൂൾ മാനേജർ ഷാജി കോശി, ബിനു ജി വർഗീസ് (Tti പ്രിൻസിപ്പാൾ,) ഷിബു ബേബി ( സ്റ്റാഫ് സെക്രട്ടറി ), ലീനസക്കറിയ എന്നിവർ ആശംസകൾ അറിയിച്ചു.

Advertisement