കൊട്ടിയത്ത് 20 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍… പോലീസിനെ ആക്രമിച്ചു

Advertisement

കൊട്ടിയം: കൊട്ടിയം തഴുത്തലയില്‍ കോളനികള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന സംഘം പോലീസ് പിടിയില്‍. തഴുത്തല, വി.എസ് ഭവനില്‍ അനൂപ് (25), പേരയം, മിനികോളനിയിലെ രാജേഷ് ഭവനില്‍ രാജേഷ് (22), സുധീഷ് ഭവനില്‍ രതീഷ് (25), ഷമീറ മന്‍സിലില്‍ അജ്മീര്‍ഖാന്‍ (37), കാപ്പുങ്ങല്‍ വീട്ടില്‍ ജോണ്‍സണ്‍ എന്ന മാനുവേല്‍ (44), കുറുമന്ന, രാജ് ഭവനില്‍ അഭിരാജ് (30) എന്നിവരാണ് ഡാന്‍സാഫ് ടീമും കൊട്ടിയം പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്.
ഒഡീഷ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു സംഘം. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
വിശാഖപട്ടണത്തു നിന്ന് സേലം വഴി തെങ്കാശിയില്‍ എത്തിയ പ്രതികള്‍ ബൈക്കിലും, ബസിലുമായി കൊട്ടിയത്തേക്ക് വരുന്നതായി വിവരം ലഭിക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് പ്രതികളിലൊരാളായ മാനുവലിന്റെ വീട്ടില്‍ നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും മൂന്നു ബാഗുകളിലായി സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷത്തോളം വിലവരുന്ന 20.620 കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെത്തി. പരിശോധനക്കായി എത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതികള്‍ ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും
പോലീസ് ഇവരെ കീഴടക്കുകയായിരുന്നു. പ്രതികള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച
മൂന്ന് ഇരുചക്രവാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആഡംബര
ബൈക്കുകളില്‍ കറങ്ങി നടന്ന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ചെറുപൊതികളി
ലാക്കി ചില്ലറ വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി.
കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തില്‍ എസ്‌ഐ നിതിന്‍
നളന്‍, എഎസ്‌ഐ ഫിറോഷ്, സിപിഒ ജാസ്സിം, രമ്യ എന്നിവര്‍ക്കൊപ്പം ഡാന്‍സാഫ്
എസ്‌ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളായ എഎസ്‌ഐ ബൈജു ജെറോം,
എസ്‌സിപിഒമാരായ സജു, സീനു, മനു, രിപു, രതീഷ്, എന്നിവരടങ്ങിയ സംഘമാണ്
പ്രതികളെ പിടികൂടിയത്.

Advertisement