കുന്നത്തൂർ പടിഞ്ഞാറ് ഗൃഹനാഥൻ
വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Advertisement

കുന്നത്തൂർ:ഗൃഹനാഥനെ
വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ പടിഞ്ഞാറ്
കൈത്തറി ജംഗ്‌ഷന് സമീപം രേവതി ഭവനിൽ ശിവൻ പിള്ള (61) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട്
കശുവണ്ടി ഫാക്ടറി തൊഴിലാളിയായ ഭാര്യ രുഗ്മിണി ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.ശാസ്താംകോട്ട
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഇന്ന് (വെള്ളി) പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ലോട്ടറി തൊഴിലാളി ആയിരുന്ന ശിവൻ പിള്ള അടുത്ത കാലത്തായി ചായക്കടയിൽ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു.രേവതി,അശ്വതി എന്നിവർ മക്കളും രാജേഷ് പതാരം,അടൂർ രാജേഷ് എന്നിവർ മരുമക്കളുമാണ്.

Advertisement