മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ
ഓർമ്മ പെരുന്നാൾ;സൺഡേ സ്കൂൾ,ബാലസമാജം,
യുവജന പ്രസ്ഥാനം ഭാരവാഹികളുടെ സംഗമം നടന്നു

Advertisement

ശാസ്താംകോട്ട:പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ
മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ
ഓർമ്മ പെരുന്നാളിന്റെ ഭാഗമായി മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ
സൺഡേ സ്കൂൾ,ബാലസമാജം,
യുവജന പ്രസ്ഥാനം ഭാരവാഹികളുടെ സംഗമം നടന്നു.ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്
ഉദ്ഘാടനം ചെയ്തു.കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് അധ്യക്ഷത വഹിച്ചു.ചാപ്പൽ മാനേജർ ഫാ.ശാമുവൽ ടി ജോർജ്,സൺഡേ സ്കൂൾ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജിബു സോളമൻ,ഭദ്രാസന സെക്രട്ടറി സാം.സി.ജോൺ,ഭദ്രാസന ഡയറക്ടർ ബിനു ജി.വർഗീസ് എന്നിവർ പ്രസംഗിച്ചു. കോട്ടയം ബസേലിയോസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ.തോമസ് കുരുവിള ക്ലാസ് നയിച്ചു.

Advertisement