പരീക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജെസിഐ വഴികാട്ടി

Advertisement

ശാസ്താംകോട്ട .ജൂനിയർ ചെംബർ ഇൻ്റർനാഷണൽ(JCI) ശാസ്താംകോട്ട ലോക്കൽ ഓർഗനൈസേഷൻ്റെ നേതൃത്ത്വത്തിൽ SSLC,Plus two വിദ്യാർത്ഥികൾക്കായി പരീക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി വഴികാട്ടി എന്ന പേരിൽ പോരുവഴി ഗവ:ഹയർ സെക്കൻ്ററി സ്കൂളിലും, വേങ്ങ വിദ്യാരംഭം സ്കൂളിലും പരിശീലന പരിപാടി സംഘടിപ്പിച്ചു.JCI ശാസ്താംകോട്ടയുടെ പ്രസിഡൻ്റ് JCI സെനറ്റർ നിഖിൽദാസ് പാലവിള അധ്യക്ഷത വഹിച്ചു.JCI നാഷണൽ ട്രയിനർ എസ്.ശ്രീനാഥ് ക്ലാസ്സുകൾ നയിച്ചു. സെക്രട്ടറി സതീഷ്കുമാർ, വിദ്യാരംഭം ജയകുമാർ എം.സി.മധു,മഹേശ്വരി, ബിന്ദുരാജേഷ് എന്നിവർ സംസാരിച്ചു.

Advertisement