യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

Advertisement

കൊല്ലം: മുന്‍വിരോധം മൂലം യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. ഓച്ചിറ, ഞക്കനാല്‍ മുറി, കിടങ്ങില്‍ വീട്ടില്‍ സൂരജ് (18) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. വള്ളികുന്നം സ്വദേശിയായ അബ്ദുള്‍ ജസീലും സുഹൃത്തും സൂരജുമായുള്ള മുന്‍വിരോധം മൂലം, കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 4.45 മണിക്ക് കുറ്റിക്കല്‍ മുക്കില്‍വെച്ച് സൂരജും സംഘവും ബൈക്കില്‍ വരുകയായിരുന്ന ജസീലിനെയും സുഹൃത്ത് വൈശാഖിനെയും തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.
ബൈക്കില്‍ നിന്നും നിലത്ത് വീണ ജസീലിനെ സൂരജ് അടുത്ത് കിടുന്ന പാറക്കല്ല്
ഉപയോഗിച്ച് തലയില്‍ ശക്തമായി അടിക്കുകയായിരുന്നു. തുടര്‍ന്ന് സൂരജിന്റെ കൂടെയുണ്ടാരുന്നവര്‍ ജസീലിനെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടി
സ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സൂരജിനെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Advertisement