പടിഞ്ഞാറെ കല്ലട ഗവ.എച്ച്.എസ്.എസിൽ ഹൈടെക് ടോയ്‌ലറ്റിന്റെ ജില്ലാതല ഉദ്ഘാടനം

Advertisement

വെസ്റ്റ് കല്ലട:ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകളിൽ നിർമ്മിക്കുന്ന ഹൈടെക് ടോയ്‌ലറ്റിന്റെ ജില്ലാതല ഉദ്ഘാടനം പടിഞ്ഞാറെ കല്ലട ഗവ.എച്ച്.എസ്.എസിൽ നടന്നു.15 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ഭിന്നശേഷി സൗഹൃദ അത്യാധുനിക ടോയ്‌ലറ്റുകൾ നിർമ്മിക്കുന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ് പദ്ധതി വിശദീകരിച്ചു.വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ജെ.നജീബത്ത്,വസന്താ രമേശ്,അനിൽ.എസ്.കല്ലേലിഭാഗം,അംഗങ്ങളായ സാം കെ ഡാനിയേൽ,ബാൾഡുവിൻ,
ഡോ.കെ.ഷാജി,സി.പി സുധീഷ്കുമാർ,അനന്തു പിള്ള,പ്രിജി ശശിധരൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അൻസർ ഷാഫി,വി.രതീഷ്,ഗ്രാമ പഞ്ചായത്തംഗം സിന്ധു.സി,സ്കൂൾ പ്രിൻസിപ്പൽ ജോയ് ജോസഫ്.ജെ,ഹെഡ്മിസ്ട്രസ് സുമ.എസ്,എസ്എംസി ചെയർമാൻ പ്രസാദ്.ആർ.സി എന്നിവർ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ സ്വാഗതവും പിടിഎ പ്രസിഡന്റ് ബി.രമേശൻ നന്ദിയും പറഞ്ഞു.

Advertisement