സ്‌കൂട്ടര്‍ മോഷണം: പ്രതി പിടിയില്‍

Advertisement

കൊല്ലം: സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതിയെ പോലീസ് പിടികൂടി. കന്യാകുമാരി, ഇറഞ്ചിലി, പരുത്തിവിള വീട്ടില്‍ സതീഷ് (38) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ ശക്തികുളങ്ങര സ്വദേശിയായ ജോസിന്റെ സ്‌കൂട്ടര്‍ അരവിളക്കടവ് ഭാഗത്ത് നിന്നും സതീഷ് മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് ജോസ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.
ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ എസ്‌ഐ വിനോദിന്റെ നേതൃത്വത്തില്‍ എസ്‌സിപിഒ അബുതാഹിര്‍, സിപിഒമാരായ ശ്രീകാന്ത്, രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement