മയ്യത്തുംകര നാളെ പോളിംഗ് ബൂത്തിലേക്ക്

Advertisement

ശാസ്താംകോട്ട : പോരുവഴി ഗ്രാമ പഞ്ചായത്തിലെ മയ്യത്തുംകര 15-ാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും.
കമ്പലടി ഗവ.എൽ.പി സ്കൂളിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.1576 വോട്ടർമാരാണുള്ളത്.കൂടുതലും സ്ത്രീ വോട്ടർമാർ.ബുധനാഴ്ച ഫലമറിയാം.വാർഡ് മെമ്പറായിരുന്ന എസ്ഡിപിഐ പ്രതിനിധി അൻസി നസീർ രാജി വച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ എസ്.ഷീബ,എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐയിലെ രേണുകയമ്മ, എസ്ഡിപിഐ സ്ഥാനാർത്ഥിയായി താഹിറാ കബീർ,ബിജെപി സ്ഥാനാർത്ഥിയായി ബീനാ റാണി എന്നിവരാണ് ജനവിധി തേടുന്നത്.കോൺഗ്രസിന്റെ കുത്തക സീറ്റായിരുന്ന മയ്യത്തുംകര കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് നഷ്ടമായത്.ഉപതെരഞ്ഞെടുപ്പിൽ സീറ്റ് തിരിച്ചു പിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.
താഹിറാ കബീറിലൂടെ സീറ്റ് നഷ്ടപ്പെടാതെ നിലനിർത്താനുള്ള കടുത്ത പോരാട്ടത്തിലാണ് എസ്ഡിപിഐ.എൽഡിഎഫും യുഡിഎഫും എസ്ഡിപിഐയും തമ്മിൽ ശക്തമായ ത്രികോണ മത്സരമാണ് മയ്യത്തുംകരയിൽ നടക്കുന്നത്.

Advertisement