ഇരവിപുരം സെന്റ് ജോൺസിൽ’ ഒപ്പം പദ്ധതി’ യുടെ ഭാഗമായി പൊതിച്ചോർ വിതരണം ചെയ്തു.

Advertisement

കൊല്ലം:ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിൽ ഒപ്പം പദ്ധതിയുടെ ഭാഗമായി തെരുവോരങ്ങളിൽ അലയുന്നവർക്ക് പൊതിച്ചോറ് വിതരണം ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന പൊതികൾ സ്കൂൾ ഹെഡ് മാസ്റ്റർ ക്ലീറ്റസ് ആന്റണി ഏറ്റുവാങ്ങി. ആശ്രാമം , ചിന്നക്കട തുടങ്ങിയ ഏരിയകളിൽ നൂറോളം പേർക്ക് പൊതികൾ വിതരണം ചെയ്തു. വിദ്യാർത്ഥി പ്രതിനിധികളായ ടെൽമ.വി, സൂര്യദേവ് അധ്യാപക പ്രതിനിധികളായ കിരൺ ക്രിസ്റ്റഫർ , ജോഫ്രെഡി , സാൽവിൻ,ഡെപ്യുട്ടി ഹെഡ്മിസ്ട്രസ്സ് ഫ്ളോറൻസ് വിക്ടർ എന്നിവർ പൊതികൾ വിതരണം നടത്തുന്നതിൽ നേതൃത്വം നൽകി.

Advertisement