ലോട്ടറി അടിച്ചെന്നു വിശ്വസിപ്പിച്ച് ഏജന്‍റിന്‍റെ പതിനായിരം തട്ടി

Advertisement

ശാസ്താംകോട്ട. ആദിക്കാട്ടുമുക്ക് തുരുത്തിയില്‍ ഓഡിറ്റോറിയത്തിനുമുന്നിലെ ഭഗവാന്‍ ലോട്ടറീസ് ഏജന്‍റ് രാമചന്ദ്രനെയാണ് കബളിപ്പിച്ചത്. രണ്ടു ടിക്കറ്രിനായി 5000 വീതം അടിച്ചെന്നു പറഞ്ഞാണ് ബൈക്കില്‍ ഒരു യുവാവ് വന്നത്. ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ശരിയാണ്. പതിനായിരം രൂപ നല്‍കി. ആള്‍പോയശേഷം പരിശോധിച്ചപ്പോഴാണ് നല്‍കിയത് പഴയ ടിക്കറ്റാണെന്ന് മനസിലായത്.

അന്വേഷിച്ചിട്ടും ആളെ കണ്ടെത്താനായില്ല. രാമചന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി. മാസങ്ങള്‍മുമ്പ് വേങ്ങയില്‍ ലോട്ടറി കച്ചവടക്കാരിയ ഒരാള്‍ കളളിപ്പിച്ച് പണവുമായി കടന്നിരുന്നു. പാവപ്പെട്ട കച്ചവടക്കാരെ പറ്റിക്കുന്നത് വ്യാപകമായിട്ടുണ്ട്.

file picture

Advertisement